Post Category
ചേലക്കര ഗവ. പോളിടെക്‌നിക്ക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
ചേലക്കര ഗവ. പോളിടെക്‌നിക് കോളേജിലേക്ക് ഡിപ്ലോമ (റഗുലര്‍) സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 30 ന് നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. നിലവില്‍ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് ജൂലൈ 28 വരെ ഓണ്‍ലൈനായി https://polyadmission.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളുടെ വേക്കന്‍സി അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. അഡ്മിഷന്‍ നടപടികളുമായി ബന്ധപ്പെട്ട് സഹായം ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്കായി കോളേജില്‍ രാവിലെ 9.15 മുതല്‍ വൈകിട്ട് 4.15 വരെ ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 7356731878.
date
- Log in to post comments