Skip to main content

പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം; ഡാറ്റാ എന്‍ട്രി ജൂലൈ 27 നകം പൂര്‍ത്തിയാക്കണം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പിലാക്കുന്ന ഒ.ഇ.സി, ഒ.ബി.സി (എച്ച്) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം സ്‌കൂളുകളില്‍ നിന്നും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 27 വരെ ദീര്‍ഘിപ്പിച്ചു. ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ സ്‌കൂള്‍ ലോഗിനില്‍ നിന്നും ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ-മെയില്‍: bcddpkd@gmail.com ഫോണ്‍: 0492 2222335.

date