Post Category
പീച്ചിയിൽ ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം-ജില്ല കളക്ടർ പ്രദേശത്ത് സന്ദർശനം നടത്തി
പീച്ചിയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും അസാധാരണ ശബ്ദവും മുഴക്കവും ഉണ്ടായതിനെ തുടർന്ന് പ്രസ്തുത സ്ഥലത്തെ വിളളലുകൾ ഉണ്ടായ വീടുകളിൽ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ സന്ദർശനം നടത്തി.
വിള്ളൽ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിലേക്ക് കത്ത് നൽകിയിട്ടുള്ളതായി ജില്ല കളക്ടർ അറിയിച്ചു. തുടർച്ചയായി ചലനം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് വിശദമായി പഠിക്കുവാൻ ആവശ്യപ്പെട്ട് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. പുറമെ പ്രദേശത്ത് കൂടുതൽ സീസ്മോ ഗ്രാഫുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർചലനമുണ്ടായാൽ നാട്ടുകാർ എന്ത് ചെയ്യണമെന്ന കാര്യം വിശദീകരിക്കുന്ന ലഘുലേഖ വിതരണം ചെയ്യാൻ പഞ്ചായത്ത്, വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളതായും ജില്ല കളക്ടർ അറിയിച്ചു.
date
- Log in to post comments