Skip to main content

കണ്ടിജന്റ് തൊഴിലാളികളെ നിയമിക്കുന്നു 

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളായ സ്പ്രേയിംഗ്, ഫോഗിങ്, സോഴ്സ് റിഡക്ഷൻ എന്നിവയ്ക്കായി 90 ദിവസത്തേക്ക് 46 കണ്ടിജന്റ് തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.  2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നവരും 40 വയസ്സ് അധികരിക്കാത്തവരും ഫീൽഡ് ഡ്യൂട്ടി ചെയ്യുവാൻ കായികക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം (ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ല).  മുൻപരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷകർ ആലപ്പുഴ ജില്ലയിലെ ഏത് നഗര പ്രദേശങ്ങളിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.  വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജൂലൈ 31 ന് മൂന്ന് മണിക്ക് മുമുമ്പായി  ജില്ലാ മെഡിക്കൽ ഓഫീസ്, കൊട്ടാരം ബിൽഡിംഗ്, ജനറൽ ആശുപത്രി പരിസരം, ആലപ്പുഴ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.  അപേക്ഷയിൽ നിർബന്ധമായും അപേക്ഷകന്റെ ഫോൺ നമ്പർ രേഖപ്പെടുത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ വിഭാഗം, ജില്ലാ മെഡിക്കൽ ഓഫീസ്, കൊട്ടാരം ബിൽഡിംഗ്, ജനറൽ ആശുപത്രി പരിസരം, ആലപ്പുഴയുമായി ബന്ധപ്പെടേണ്ടതാണ്.  ഫോൺ : 0477 2251650.

date