Post Category
വിദ്യാഭ്യാസാനുകൂല്യം: സ്കൂളുകള്‍ വിവരം സമര്‍പ്പിക്കണം
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഒ.ഇ.സി / ഒ.ബി.സി (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ അധികൃതര്‍ www.egratnz.kerala.gov.in ലൂടെ ജൂലൈ 27 നകം അടിയന്തരമായി സമര്‍പ്പിക്കണം. നിര്‍ദിഷ്ട തീയതിക്ക് ശേഷം സ്കൂളുകളില്‍ നിന്ന് അപേക്ഷ ഡേറ്റാ എന്‍ട്രി നടത്തുന്നതിനോ ഫോര്‍വേഡ് ചെയ്യുന്നതിനോ അവസരം ഉണ്ടാകില്ല. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖല കാര്യാലയവുമായി ബന്ധപ്പെടണം. ഇ മെയില്‍ - bcddklm@gmail.com . ഫോണ്‍: 0474 2914417.
date
- Log in to post comments