Skip to main content

സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ 31 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. മുമ്പ് അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പ്രവേശനത്തില്‍ പങ്കെടുക്കാം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് ജൂലൈ 28 വരെ കോളജില്‍ നേരിട്ട് ഹാജരായോ https://polyadmission.org/ ലൂടെയോ പുതിയതായി അപേക്ഷ സമര്‍പ്പിക്കാം. പോളിടെക്‌നിക് കോളജില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവരില്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്ക് അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കി പ്രവേശനത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. പ്രവേശനത്തിന് എസ്.എസ്.എല്‍.സി, ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാനം, ജാതി സംവരണം, മറ്റ് സംവരണങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കേണ്ടതാണ്. ഫോണ്‍: 9074126637, 7994710037, 9447606695, 0473 5266671.

 

date