Skip to main content

ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം: അപേക്ഷ തീയതി നീട്ടി

ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജൈവവൈവിധ്യ ബോര്‍ഡ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് (പ്രായപരിധി 10-22) ജില്ലാതല പ്രൊജക്ട്, തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവ സംഘടിപ്പിക്കും. ജില്ലാതല മത്സരങ്ങള്‍ സെപ്തംബറില്‍ നടക്കും.  ptadcksbb@gmail.comptadcksbb100@gmail.com ല്‍ അപേക്ഷ ലഭിക്കണം. വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും https://keralabiodiv--erstiy.org/?p=8237 സന്ദര്‍ശിക്കണം. ഫോണ്‍: 7306713417.

 

date