Skip to main content

കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷൻ

സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിലേക്ക്   അപേക്ഷിക്കാം. സൗണ്ട് എൻജിനീയറിംഗ്, ആർ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷൻ, സൗണ്ട് ഡിസൈൻ, റിക്കോർഡിങ്ങ്, പ്രൊഡക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ ആണ് ക്ലാസ്സ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് www.kma.ac.in സന്ദർശിക്കുക. https://forms.gle/KbtCZrrW3o3ijeJGA ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം. ഫോൺ: കൊച്ചി -7356751960, തിരുവനന്തപുരം-9744844522. വിലാസം - സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.

പി.എൻ.എക്‌സ്. 2751/2026

date