Post Category
ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ 2026 ജനുവരി സെഷനിൽ ആരംഭിച്ച ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്സിൻ്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നതിനുള്ള അപേക്ഷാ തീയതി നീട്ടി. സി.സി.പി (CCP) കോഴ്സ് പൂർത്തിയാക്കിയ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. താത്പര്യമുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം. തൃശ്ശൂർ ജില്ലയിലെ പഠനകേന്ദ്രം വേളൂർ അർണോസ് നഗറിലുള്ള ഫാമിലി അപ്പോസ്റ്റലേറ്റ് ട്രെയിനിംഗ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഫോൺ- 7902759652, 04885-296037, 8943147222. വെബ്സൈറ്റ്- www.srccc.in.
date
- Log in to post comments