പുന്നപ്ര ഐ.എം.ടിയിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ
പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ 2026-28 വർഷത്തെ ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. ജൂലൈ 28, 29, 30 തീയതികളിൽ രാവിലെ പത്തിന് കോളേജ് ക്യാമ്പസിലാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്.
50 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം. എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ ഇളവ് അനുവദിക്കും. കൂടാതെ, എസ്.സി / എസ്.ടി, ഒ.ഇ.സി, ഫിഷറീസ് വിഭാഗത്തിൽപ്പെട്ടവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും നിയമപ്രകാരമുള്ള സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ ലഭിക്കും.
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തിച്ചേരേണ്ടതാണ്. വിലാസം: ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ പി.ഒ, ആലപ്പുഴ - 688003. ഫോൺ- 0477-2267602, 9188067601, 9946488075, 9747272045. വെബ്സൈറ്റ്- www.imtpunnapra.org.
- Log in to post comments