Skip to main content

ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം: അഭിമുഖം മാറ്റി

മലപ്പുറം ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിനായി റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കാന്‍ ജൂലൈ 28-ന് നിശ്ചയിച്ചിരുന്ന അഭിമുഖം ആഗസ്റ്റ് ഒന്നിന് രാവിലെ 10:30-ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും, ടി.ടി.സി / ഡി.എഡ് / ഡി.എല്‍.എഡ് / ബി.എഡ് യോഗ്യതയുമുള്ളവര്‍ക്ക് പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് പൂര്‍ത്തിയാക്കിയവര്‍ക്കും അസാപ് പരിശീലനം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0483-2734888. വെബ്‌സൈറ്റ്- https://ddemlpm.blogspot.com.

 

date