അഭിമുഖം പുനഃക്രമീകരിച്ചു
പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍, ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ എന്നിവടങ്ങളിലേക്ക് ജൂണ്‍ 18-ന് നടത്തി റദ്ദാക്കിയ അഭിമുഖം പുനഃക്രമീകരിച്ചു. അന്ന് പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജൂലൈ 29, 30 തീയതികളില്‍ രാവിലെ ഒന്‍പതിന് അഭിമുഖം നടക്കും.
ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (കോര്‍ഡിനേറ്റര്‍), ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി, അസിസ്റ്റന്റ് ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് ജൂലൈ 29 നും ഓഫീസ് അസിസ്റ്റന്റ് കം ഡി.ടി.പി ഓപ്പറേറ്റര്‍, ലൈബ്രേറിയന്‍, വാച്ച്മാന്‍ കം സ്വീപ്പര്‍, ആയ, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് ജൂലൈ 30 നുമാണ് അഭിമുഖം നടക്കുക. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ddemlpm.blogspot.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- Log in to post comments