ജില്ലാതല അറിയിപ്പുകൾ
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശിക അടയ്ക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉടമ വിഹിതം ദീർഘകാലം കുടിശ്ശിക വരുത്തിയവർക്കും തൊഴിലാളി വിഹിതം കുടിശ്ശിക വരുത്തിയവർക്കും കുടിശ്ശിക അടച്ച് തീർപ്പാക്കുന്നതിനുള്ള.അപേക്ഷ സെപ്റ്റംബർ 30 നകം സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഉടമ വിഹിതം നാല് തവണകളായി കുടിശ്ശിക അടച്ച് തീർപ്പാക്കാം. തൊഴിലാളി വിഹിതം 36 മാസത്തിന് മുകളിൽ കുടിശ്ശികയുള്ളവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല. ഫോൺ: 0497-2705197.
ലെവൽ ക്രോസ്സ് അടച്ചിടും
കണ്ണൂർ സൗത്തിനും കണ്ണൂരിനും ഇടയിലുള്ള താണ-ആയിക്കര (ആനയിടിക്ക്) ലെവൽ ക്രോസ്സ് ജൂലൈ 25 ന് രാവിലെ 9.30 മുതൽ ഉച്ച ഒരു മണി വരെ അടച്ചിടും.
പോളി പ്രവേശനം
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ, ബയോമെഡിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജ്മെൻറ് എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ മൂന്നാം സെമസ്റ്ററിൽ (രണ്ടാം വർഷം) ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു (സയൻസ്), വി.എച്ച്.എസ്.ഇ, ഐ.ടി.ഐ. കെ.ജി.സി.ഇ കോഴ്സ് കഴിഞ്ഞവർക്ക് നേരിട്ടുള്ള പ്രവേശനത്തിന് അവസരം. ഇതിനകം അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതിയതായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ജൂലൈ 27 ന് സ്ഥാപനത്തിൽ വച്ച് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ ഹാജരാകണം. ഐ.ടി.ഐ /കെ.ജി.സി.ഇ ക്വോട്ടയിൽ പ്രവേശനം തേടുന്നവർ രാവിലെ 10 മണിക്ക് മുമ്പും പ്ലസ് ടു (സയൻസ്) / വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവേശനം തേടുന്നവർ രാവിലെ 11 മണിക്ക് മുമ്പും രജിസ്റ്റർ ചെയ്യണം. പ്രവേശനത്തിന് വരുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ മുതലായ സർട്ടിഫിക്കറ്റുകളും വിടുതൽ, സ്വഭാവ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫീസിനത്തിലും പി.ടി.എ ഫണ്ട് ഇനത്തിലും ആയി ആകെ പട്ടികജാതി/വർഗ വിഭാഗക്കാർ ഏകദേശം 5000 രൂപയും വാർഷിക കുടുംബ വരുമാനം ഒരു ലക്ഷത്തിന് താഴെയുള്ളവർ 16000 രൂപയും അല്ലാത്തവർ 19000 രൂപയും അടയ്ക്കണം. UPI മുഖേനയാണ് ഫീസ് നൽകേണ്ടത്. നിലവിൽ പ്രവേശനം നേടിയവർ സ്ഥാപനമോ ബ്രാഞ്ചോ മാറണമെങ്കിൽ ഫീസ് അടച്ച രസീതും അഡ്മിഷൻ സ്ലിപ്പും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം. ഫോൺ: 04672211400, 9496830958, 9496690222, 9446771 വെബ്സൈറ്റ് https://le.polyadmission.org.
ലേലം
ഇരിട്ടി താലൂക്ക് കൊട്ടിയൂർ അംശം ദേശത്ത് റിസ 115/1 ൽ പെട്ട 0.0240 ഹെക്ടർ വസ്തുവും സകലതും ജൂലൈ 30 ന് രാവിലെ 11 മണിക്ക് കൊട്ടിയൂർ വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. കൂടുതൽ വിവരങ്ങൾ, ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ, കൊട്ടിയൂർ വില്ലേജ് ഓഫീസിൽ നിന്നോ ലഭിക്കും.
ഐടിഐ പ്രവേശനം
മാടായി ഗവ. ഐ.ടി.ഐയിൽ അഡ്മിഷൻ 2026 മായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചവരിൽ ജനറൽ, ഈഴവ, മറ്റ് പിന്നോക്ക ഹിന്ദു (ഒബിഎച്ച്), മുസ്ലീം, പട്ടിക ജാതി, മറ്റ് പിന്നോക്ക കൃസ്ത്യൻ (ഒബിഎക്സ്) എന്നീ വിഭാഗങ്ങളിൽ ഇൻഡക്സ് മാർക്ക് 225 വരെയും പട്ടികവർഗ വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 215 വരെയും ഉള്ള അപേക്ഷകരും വനിത വിഭാഗത്തിൽ ജനറൽ, ഈഴവ, മറ്റ് പിന്നോക്ക കൃസ്ത്യൻ (ഒബിഎക്സ് ) എന്നീ വിഭാഗങ്ങളിൽ ഇൻഡക്സ് മാർക്ക് 200 വരെയും മറ്റ് പിന്നോക്ക ഹിന്ദു (ഒബിഎച്ച്), മുസ്ലീം, പട്ടികജാതി എന്നീ വിഭാഗങ്ങളിൽ ഇൻഡക്സ് മാർക്ക് 195 വരെയും പട്ടികവർഗ വിഭാഗത്തിൽ ഇൻഡക്സ് മാർക്ക് 185 വരെയും ഉള്ള അപേക്ഷകരും ജൂലൈ 25 ന് രാവിലെ ഒമ്പത് മണിക്ക് രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കൗൺസിലിംഗിന് എത്തണം. റാങ്ക് ലിസ്റ്റ് ജാലകം പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 9961713392, 9447685775.
സർട്ടിഫിക്കറ്റ് ഇൻ ഫസ്റ്റ് എയ്ഡ് ഇൻ മെന്റൽ ഹെൽത്ത് പ്രോഗ്രാം
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഫസ്റ്റ് എയ്ഡ് ഇൻ മെൻ്റൽ ഹെൽത്ത് പ്രോഗ്രാമിന് ജൂലൈ 31 വരെ അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. അടിസ്ഥാന യോഗ്യത പ്ലസ്ടു പാസ്സ് അഥവാ തത്തുല്യം. ശനി/ ഞായർ/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ. അപേക്ഷ https://app.srccc.in/register ലൂടെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in ൽ. ജില്ലയിലെ പഠനകേന്ദ്രം-മിത്ര വെൽനെസ്സ് ഫൗണ്ടേഷൻ, ഗ്രീൻകോ മാൾ, കരിക്കൻകുളം, പാപ്പിനിശ്ശേരി. ഫോൺ: 9446060641, 9447252541.
സീറ്റൊഴിവ്
ഐ എച്ച്.ആർ.ഡി യുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി.എ സ്.സി കമ്പ്യൂട്ടർ സയൻസ്, ബികോം കോ-ഓപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് എത്തണം. എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച്/ഫിഷർമാൻ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 0497 2877600, 8547005059, 9605228016..
കണ്ണൂർ താലൂക്ക് വികസന സമിതി യോഗം
കണ്ണൂർ താലൂക്ക് വികസന സമിതിയുടെ ആഗസ്ത് മാസത്തെ യോഗം ഒന്നാം തീയതി രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ.
ഐടിഐ പ്രവേശന കൗൺസിലിങ്ങ്
കണ്ണൂർ ഗവ. ഐ.ടി.ഐ യിൽ ജൂലൈ 27 ന് നടക്കുന്ന നോൺമെട്രിക് ട്രേഡുകളിലേക്കുളള പ്രവേശന കൗൺസിലിങ്ങിൽ താഴെപ്പറയുന്ന മാർക്കും അതിന് മുകളിലുള്ള മാർക്കുമുള്ള അപേക്ഷകർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ സമയം രാവിലെ 10 മുതൽ 12 വരെ.
ഓപ്പൺ കാറ്റഗറി, ഇ ഇസെഡ്, ഒബിഎച്ച് - 240; മുസ്ലീം - 235; എസ് സി, ഒബിഎക്സ് - 210; എസ് ടി - 225; ഇഡബ്ല്യു എസ്, എൽസി, ജെ സി - മുഴുവൻ പേരും.
ക്വട്ടേഷൻ
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2026 സെപ്റ്റംബർ മാസം മുതൽ ഡിസംബർ മാസം വരെ കണ്ണൂർ താലൂക്ക് പരിധിയിൽ ഉൾപ്പെട്ട വില്ലേജുകളിലെ ഫീൽഡ് പരിശോധനകൾ നടത്തുന്നതിലേക്ക് പ്രതിമാസ നിരക്കിൽ 1000 സിസിക്ക് മുകളിലുള്ളതും 5-7 സീറ്റുകൾ ഉള്ളതും ടാക്സി പെർമിറ്റോടു കൂടിയതുമായ ഒരു വാഹനം കരാർ അടിസ്ഥാനത്തിൽ എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വൈകുന്നേരം മൂന്ന് മണി.
വനിത പോളി സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ ഗവൺമെൻറ് റെസിഡൻഷ്യൽ വനിത പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 30, 31 തീയ്യതികളിലായി നടക്കും. പ്രോസ്പെക്സസിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, നിർദ്ദിഷ്ട ഫീസും സഹിതം എത്തണം. വിദ്യാർത്ഥിക്ക് നേരിട്ട് ഹാജരാവാൻ സാധിക്കാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട പ്രോക്സി ഫോം ഉപയോഗിക്കേണ്ടതാണ്. അഡ്മിഷൻ തീയതി, സ്ട്രീം, ഷെഡ്യൂൾ വിവരങ്ങൾക്കായി കോളേജുമായി ബന്ധപ്പെടണം. ഫോൺ: 04985 203001, 208179.
ഗതാഗത നിയന്ത്രണം
പി ഡബ്ല്യു ഡി പഴയ വെസ്റ്റ് കോസ്റ്റ് റോഡിൽ എൻഎസ് ടാക്കീസിന് സമീപം പ്രവൃത്തി നടക്കുന്നതിനാൽ ജൂലൈ 26 മുതൽ ഒരു മാസത്തേക്ക് 100 മീറ്റർ റോഡിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കും. വാഹനങ്ങൾ ഗാന്ധിസർക്കിൾ വഴി പോകണം.
സെക്യൂരിറ്റി സ്റ്റാഫ്; വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം
തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ നാല് സെക്യൂരിറ്റി സ്റ്റാഫിൻ്റെ ഒഴിവുണ്ട്. 50 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ കാർഡിൻ്റെ പകർപ്പും വിമുക്തഭട ഐഡൻ്റിറ്റി കാർഡിൻ്റെ പകർപ്പും സഹിതം ആഗസ്ത് മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ ജില്ലാ സൈനീകക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
വൈദ്യുതി മുടക്കം
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 25 ന് ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.
- Log in to post comments