Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന രാജ്യ സൈനിക ബോർഡ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ബോർഡിലെ നോൺ ഒഫീഷ്യൽ അംഗങ്ങളാകാൻ സന്നദ്ധരായ കോട്ടയം ജില്ലയിൽ നിന്നുള്ള കര, നാവിക, വ്യോമസേനകളിലെ വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, ജെ.സി.ഒ, നോൺകമ്മീഷൻഡ് ഓഫീസർ വിഭാഗങ്ങളിൽ നിന്നുള്ള വിമുക്തഭടന്മാർ ബയോഡേറ്റ, സമ്മതപത്രം എന്നിവ ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനു മുൻപായി മണർകാടുള്ള ജില്ലാ സൈനികക്ഷേമ ഓഫീസിൽ നൽകണം. ഫോൺ: 0481-2371187.

date