റെഡ് റിബൺ പ്രശ്നോത്തരി
സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവയുമായി സഹകരിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അന്തർദേശീയ യുവജനദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന റെഡ് റിബൺ പ്രശ്നോത്തരിയുടെ ജില്ലാതല മത്സരം ആഗസ്റ്റ് ഒന്നിന് ആലപ്പുഴ കളക്ടറേറ്റ് വളപ്പിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് നടക്കും. ഓരോ സ്കൂളിൽ നിന്നും എട്ട് ,ഒമ്പത് ,11 എന്നീ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ സ്കൂൾതല മത്സരം നടത്തി വിജയികളായ രണ്ട് പേരെയാണ് ഒരു ടീമായി ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്. പൊതുവായ ആരോഗ്യം, കൗമാരക്കാരുടെ ആരോഗ്യം (ആർത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണം മുതലായവ), എച്ച്ഐവി/എയ്ഡ്സ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ, ലഹരിയുടെ ഉപയോഗം, രക്തദാനം, ദേശീയ-സംസ്ഥാന ആരോഗ്യ പരിപാടികൾ, ആരോഗ്യ ദിനാചരണങ്ങൾ എന്നിവയെ ആസ്പദമാക്കി ദൃശ്യ-ശ്രാവ്യ സങ്കേതങ്ങൾ ഉപയോഗിച്ചായിരിക്കും ജില്ലാതല മത്സരം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് 5000, 4000, 3000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 30. ഫോൺ : 8848618331
(പിആർ/എഎൽപി/1488)
- Log in to post comments