Skip to main content

അറിയിപ്പുകൾ

 

അപേക്ഷാതീയതി നീട്ടി

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് പിഴയില്ലാതെ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി .  പത്താം തരം തുല്യതയ്ക്ക് 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയും, ഹയർ സെക്കൻഡറിക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 2600 രൂപയുമാണ് ഫീസ്. നാല്, ഏഴ് ക്ലാസുകളിലെ തുല്യതാ പഠനത്തിന് ഫീസില്ല.
അപേക്ഷകർ 2026 മേയ് 1-ന് പത്താം തരത്തിന് 17 വയസ്സും ഹയർ സെക്കൻഡറിക്ക് 22 വയസ്സും പൂർത്തിയാക്കിയിരിക്കണം. www.literacymissionkerala.org എന്ന വെബ്സൈറ്റ് വഴിയോ, കാക്കനാട് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്, തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാർ എന്നിവർ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2426596.

 

വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന അർഹരായ OEC - ST വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ്  മുഖേനയുള്ള പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി  ജൂലൈ 27 ആണ്. ഇതുസംബന്ധിച്ച സർക്കുലർ www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് ഫോൺ: 0484 - 2983130

 

സ്പോട്ട് അഡ്മിഷൻ
കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇ.യുടെയും (AICTE) അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐ.എം.ടി പുന്നപ്ര) 2026-28 വർഷത്തെ ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്‌.സി, എസ്‌.ടി, ഒ.ഇ.സി വിഭാഗങ്ങളിലെയും ജനറൽ വിഭാഗത്തിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസിൽ വെച്ചാണ് അഡ്മിഷൻ നടക്കുക.

 

50% മാർക്കോടെ ബിരുദം നേടിയവർക്ക് പ്രവേശനത്തിൽ പങ്കെടുക്കാം. എസ്‌.സി, എസ്‌.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ ഇളവ് ഉണ്ടായിരിക്കും. കൂടാതെ ഫിഷറീസ് വിഭാഗത്തിൽപ്പെട്ടവർക്കും, എസ്‌.സി, എസ്‌.ടി, ഒ.ഇ.സി വിദ്യാർത്ഥികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
വിലാസം: ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി, പുന്നപ്ര, അക്ഷരനഗരി, വടക്കൽ പി.ഒ, ആലപ്പുഴ - 688003.

 

ഫോൺ: 0477 2267602, 9188067601, 9946488075, 9747272045
വെബ്‌സൈറ്റ്: www.imtpunnapra.org

 

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നും നിലവിൽ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരും അവരുടെ വിധവകളും തങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് ഓഗസ്റ്റ് 01-ന് ശേഷമുള്ള തീയതികളിൽ ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. 
ഫോൺ:0484-2422239 

 

അപേക്ഷ ക്ഷണിച്ചു

​നീറ്റ്  പരീക്ഷ വിജയിച്ച വിമുക്തഭടന്മാരുടെ ആശ്രിതർക്ക് സെൻട്രൽ പൂൾ  മുഖേനയുള്ള എം.ബി.ബി.എസ് , ബി.ഡി.എസ്  പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.ksb.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 . 
 ഫോൺ: 0484-2422239 

 

വിഷൻ  പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്ലസ് വൺ / വി.എച്ച്.എസ്.സി പഠനത്തോടൊപ്പം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിനായി ഓരോ വർഷവും 10,000/- രൂപ വീതം അനുവദിക്കുന്ന 'വിഷൻ' പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

 

എസ്.എസ്.എൽ.സി തത്തുല്യ യോഗ്യതാ പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് B+ ൽ കുറയാത്ത ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ A2 അല്ലെങ്കിൽ A ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്. സംസ്ഥാന തലത്തിൽ എംപാനൽ ചെയ്തിട്ടുള്ള പരിശീലന സ്ഥാപനങ്ങളെ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

 

അപേക്ഷ ഫോമുകൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭ്യമാണ്. പൂരിച്ച അപേക്ഷകൾ വിദ്യാർത്ഥികൾ താമസിക്കുന്ന പരിധിയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സെപ്റ്റംബർ 30-നകം സമർപ്പിക്കേണ്ടതാണ്. 
ഫോൺ: 0471-2737238

date