താനൂര്‍ സീമെറ്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഡ്രൈവര്‍ ഒഴിവ്
മലപ്പുറം താനൂര്‍ സീമെറ്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 730 രൂപ നിരക്കിലാണ് നിയമനം. പത്താം ക്ലാസ് യോഗ്യതയും, ഹെവി വെഹിക്കിള്‍ ലൈസന്‍സും, മോട്ടോര്‍ വാഹനം ഓടിച്ച് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും (ഇതില്‍ 5 വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം), പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ള ഡ്രൈവര്‍മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പരമാവധി പ്രായപരിധി 58 വയസ്സ്. താല്പര്യമുള്ളവര് അപേക്ഷയും ബയോഡാറ്റയും വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം ഓഗസ്റ്റ് മൂന്നിനകം 'പ്രിന്‍സിപ്പാള്‍, സീമെറ്റ് കോളേജ് ഓഫ് നഴ്സിംഗ് താനൂര്‍, ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ), മലപ്പുറം - 676103' എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭ്യമാക്കണം. അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍-0494 2580048.
- Log in to post comments