Skip to main content

എന്‍.എം.എം.എസ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്ക്ണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാര്‍ ഹാജി

എന്‍.എം.എം.എസ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് മലപ്പുറം ജില്ലയില്‍ മാത്രം 140 ആക്കിയത്് പൊതുവിദ്യാഭ്യാസ വകുപ്പ് പുന:പരിശോധിക്കണമെന്ന് ഇല്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാര്‍ ഹാജി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല ജില്ലകളിലും ഇതിനേക്കാള്‍ കുറഞ്ഞ മാര്‍ക്കുള്ളവരെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ മന്ത്രിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു. പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കുന്നതിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ 60 ബാച്ചുകള്‍ അനുവദിച്ചത് അഭിനന്ദനാര്‍ഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു
 

date