അറിയിപ്പുകൾ
രാജ്യ സൈനിക് ബോർഡ് പുനഃസംഘടന: അപേക്ഷകൾ ക്ഷണിച്ചു
രാജ്യ സൈനിക് ബോർഡ് ( കേരളം) പുനഃസംഘടിപ്പിക്കുന്നതിനുള്ള പാനലിൽ അംഗങ്ങളാകാൻ വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റ, താല്പര്യ പത്രം എന്നിവ സഹിതം ഓഗസ്റ്റ് മൂന്ന് വൈകീട്ട് അഞ്ചിന് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 0484-2422239
ഇ-ടെൻഡർ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ എറണാകുളം ഡിവിഷന് കീഴിലുള്ള കോതമംഗലം റവന്യൂ ടവറിലെ റിട്രോഫിറ്റിംഗ് (Retrofitting) പ്രവൃത്തികളുടെ ഭാഗമായുള്ള ജനറൽ, സിവിൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി ഇ-ടെൻഡർ ക്ഷണിച്ചു.
ഓഗസ്റ്റ് 1 ന് വൈകുന്നേരം 5 മണി വരെ ടെൻഡർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്‌സൈറ്റോ 0484-2369059 എന്ന ഫോൺ നമ്പറിലോ വിളിക്കാവുന്നതാണ്.
ഗവ. ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ
ഗവ. ഐ.ടി.ഐ കളമശ്ശേരിയിൽ 2026 വർഷത്തെ വനിതകൾക്കായുള്ള ഏതാനും സീറ്റുകളിലെക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 28ന് ഐടിഐയിൽ നടക്കും. അപേക്ഷ സമർപ്പിച്ചവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ടി സി യും മറ്റ് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺനമ്പർ : 0484 2555505
കുസാറ്റ് സ്പാർക്ക് പദ്ധതി: അന്താരാഷ്ട്ര ശിൽപശാല 27, 28 തിയതികളിൽ
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കീം ഫോർ പ്രൊമോഷൻ ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് കൊളാബറേഷൻ (SPARC) പദ്ധതിയുടെ ഭാഗമായി "അക്വാകൾച്ചർ രോഗനിയന്ത്രണത്തിൽ നാനോ മെറ്റീരിയലുകളും ആൻ്റിമൈക്രോബിയൽ പെപ്റ്റൈഡുകളും' എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശിൽപശാല ജൂലൈ 27, 28 തിയതികളിൽ സംഘടിപ്പിക്കുന്നു.
ബ്ലൂ ഇക്കോണമി മേഖലയിൽ കുസാറ്റും റിപ്പബ്ലിക് ഓഫ് കൊറിയയിലെ പങ്കാളി സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ഇൻഡോ-കൊറിയൻ സ്പാർക്ക് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. സുസ്ഥിര അക്വാകൾച്ചർ, ആന്റിമൈക്രോബിയൽ പെപ്റ്റൈഡുകൾ, നാനോ ടെക്നോളജി, പരിസ്ഥിതി പുനരുദ്ധാരണം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ ഗവേഷണ പുരോഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രമുഖ ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്‌ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കും.
ജൂലൈ 27-ന് രാവിലെ 9 മണിക്ക് കൊച്ചിയിലെ മേഴ്സി ലക്ഷ‌്വറി ബിസിനസ് ഹോട്ടലിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം സംസഥാന സർക്കാർ ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും.
ഐ.ഐ.ടി ഖരഗ്‌പൂർ പ്രൊഫസറും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പാർക്ക് പദ്ധതിയുടെ ദേശീയ കോ-ഓർഡിനേറ്ററുമായ പ്രൊഫ. രബിബ്രത് മുഖർജി, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഡിപ് ഓഷ്യൻ മിഷൻ മിഷൻ ഡയറക്ടർ ഡോ. എം. വി. രാമണമൂർത്തി, റിപ്പബ്ലിക് ഓഫ് കൊറിയയിലെ ക്യൂങ്പുക്ക് നാഷണൽ സർവകലാശാലയിലെ പ്രൊഫസറും സ്പാർക്ക് പദ്ധതിയുടെ വിദേശ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ഹൻവുങ്' പാർക്ക് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ലൈഫ് സർട്ടിഫിക്കറ്റ്
ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചു കൊണ്ടിരിക്കുന്ന രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികർ / സൈനിക വിധവകൾ തുടങ്ങിയവർ അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് ഓഗസ്റ്റ് ഒന്നിനും അഞ്ചിനും ഇടയിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നൽകണം.
ഫോൺ: 0484 2422239
അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ ആശ്രിതരിൽ നീറ്റ് പരീക്ഷ വിജയിച്ചവർക്ക് സെൻട്രൽ പൂൾ വഴി എം.ബി.ബി.എസ് / ബി.ഡി.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28. ഓൺലൈൻ അപേക്ഷകൾ www.ksb.gov.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം.
ഫോൺ: 0484 2422239
ദർഘാസ്
നോർത്ത് പറവൂർ ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിലുള്ള വടക്കേക്കര, കോട്ടുവള്ളി, ചേന്നമംഗലം, ചിറ്റാട്ടുകര, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലെയും നോർത്ത് പറവൂർ നഗരസഭയുടെയും പരിധിയിലുള്ള 179 അങ്കണവാടികളിലേക്ക് പോഷക ബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഓഗസ്റ്റ് 11 ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം.
ഫോൺ: 0484 2448803, ഇമെയിൽ: svponparvur@gmail.com
അപേക്ഷ ക്ഷണിച്ചു
ഡയറക്ടർ ജനറൽ ഓഫ് റീസെറ്റിൽമെന്റ് (എക്സ് സർവീസ്മെൻ) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾ www.dgrddemp@desw.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.
ക്വട്ടേഷൻ
കൊച്ചി മെട്രോ പ്രൊജക്റ്റ് സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിലേക്ക് ആവശ്യമായ ഐ.ടി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അഞ്ച് ലാപ്ടോപ്പുകൾ, ഒരു എ4 ഫീഡർ സ്കാനർ, ഒരു വൈഫൈ റൂട്ടർ എന്നിവയാണ് ആവശ്യമായ ഉപകരണങ്ങൾ. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 10 ഉച്ചയ്ക്ക് ഒന്നിനകം ക്വട്ടേഷനുകൾ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് സ്പെഷ്യൽ തഹസിൽദാർ എൽ.എ നമ്പർ 1, കൊച്ചി മെട്രോ, സിവിൽ സ്റ്റേഷൻ, കാക്കനാട് - 682030 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ: 0484-2421482, ഇമെയിൽ: spltahsildarla1@gmail.com
- Log in to post comments