Skip to main content

ജോബ് ഡ്രൈവ് ഇന്ന്  (ജൂലൈ 25)

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററില്‍ മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ടീച്ചര്‍, മാര്‍ക്കറ്റിങ്് എക്സിക്യൂട്ടീവ്, ഫാര്‍മസിസ്റ്റ്്, ഫാര്‍മസി അസിസ്റ്റന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഒഴിവുകളില്‍ നിയമിക്കുന്നതിന് ഇന്ന് (ജൂലൈ 25) രാവിലെ 10ന് അഭിമുഖം നടത്തുന്നു. പ്ലസ് ടു, ഡിഗ്രി, എം എസ് സി മാത്ത്‌സും ബിഎഡും, ബിഫാം, ഡീഫാം, (റീട്ടെയ്ല്‍ ഫാര്‍മസി പ്രവൃത്തിപരിചയം) യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും വീട്ടമ്മമാര്‍ക്കും വിരമിച്ചവര്‍ക്കും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം ജില്ലാ എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ പകര്‍പ്പ് എന്നിവ ഹാജരാക്കിയാല്‍ മതിയാകും. ഫോണ്‍: 0491 2505435.

date