Skip to main content

അപേക്ഷ ക്ഷണിച്ചു

 

മാര്‍ച്ചിലെ പൊതുപ്പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ പ്ലസ്ടു വിജയിച്ച പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും മാര്‍ക്ക് അടിസ്ഥാനത്തില്‍  തിരഞ്ഞെടുത്ത് 2027 ലെ മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ് , കെമിസിട്രി, ബയോളജി വിഷയങ്ങള്‍ക്ക് 70 ശതമാനം മാര്‍ക്കെങ്കിലും ഉണ്ടായിരിക്കണം.  പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് , രക്ഷിതാവിന്റെ സമ്മതപത്രം എന്നിവ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്ത് ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസുകളില്‍ നല്‍കണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2910366 (പാലക്കാട്),  0492 3291915 (കൊല്ലങ്കോട്),  0492 3291155 (ചിറ്റൂര്‍).

 

date