Post Category
അസി. പ്രൊഫസർ നിയമനം
കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിലേക്ക് കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: എം.ടെക്. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 30 രാവിലെ 10 മണിക്ക് കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗ് ആലപ്പുഴയിൽ നേരിട്ട് ഹാജരാകണം. പ്രതിഫലത്തിന് പുറമേ താമസ സൗകര്യം നൽകും. ഫോൺ : 0477-2267311, 9846597311.
date
- Log in to post comments