Skip to main content
..

ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ അണിനിരക്കണം: മന്ത്രി ബിന്ദു കൃഷ്ണ

 

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍കാര്യക്ഷമമാക്കാന്‍ വിദ്യാര്‍ഥികള്‍ അണിനിരക്കണമെന്നു വനിതാ-ശിശുവികസന, തൊഴില്‍, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ലഹരിവിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടി കെ ഡി എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുടുംബ-സുഹൃത് ബന്ധങ്ങള്‍ തകര്‍ക്കുന്ന ലഹരിവ്യാപനത്തില്‍നിന്ന് യുവജനങ്ങളെ മാറ്റിനിര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ജീവിതമാണ്‌ലഹരിയെന്ന ബോധ്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണം. ലഹരിക്ക് അടിമപ്പെട്ട സഹപാഠികളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോര്‍പറേഷന്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം എസ് ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ ആര്‍ ലതാദേവി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി എല്‍ ഷിബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി സി ബൈജു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍, ജില്ലാ വിമുക്തി കോഓര്‍ഡിനേറ്റര്‍ അരവിന്ദ് ഘോഷ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി ശങ്കര്‍, പ്രിന്‍സിപ്പല്‍ എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

date