Post Category
'സേഫ് ഓണം 2026': ഉദ്ഘാടനം ജൂലൈ 29 ന്
ഭക്ഷ്യ സംരംഭകര്‍ക്കായി 'ഈറ്റ് റൈറ്റ് കേരളം സേഫ് ഓണം-2026' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രമേഷ് പിഷാരടി എം എല്‍ എ ജൂലൈ 29 ന് രാവിലെ 11 ന് പാലക്കാട് ടോപ്പ് ഇന്‍ ടൗണില്‍ നിര്‍വഹിക്കും. ഓണക്കാലത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാരും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അസി. ഫുഡ് സേഫ്റ്റി കമ്മീഷ്ണര്‍ എ രേഖ അധ്യക്ഷത വഹിക്കും. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ എ എം ഫാസില, സി പി അനീഷ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നയിക്കും. നോഡല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എസ് ലിജ, ഫുഡ് സേഫ്റ്റി ഓഫീസര്‍ എല്‍ ബി സ്വാതി തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments