ഐ.ടി.ഐ പ്രവേശനം: പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അവസരം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പൊന്നാനി, പാണ്ടിക്കാട്, കേരളാധീശ്വരപുരം ഐ.ടി.ഐകളില്‍ ഒഴിവുള്ള പട്ടികവര്‍ഗ്ഗ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പൊന്നാനി ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന് (പത്താം ക്ലാസ് പാസ്സ്), പാണ്ടിക്കാട് ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (പത്താം ക്ലാസ് പാസ്സ്), കേരളാധീശ്വരപുരം പ്ലംബര്‍ (നോണ്‍ മെട്രിക്) എന്നീ ട്രേഡുകളില്‍ രണ്ടു വീതം ഒഴിവുകളാണുള്ളത്. 14 വയസ്സ് തികഞ്ഞ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 30-ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അതാത് ഐ.ടി.ഐകളില്‍ നേരിട്ട് ഹാജരാകണം. സൗജന്യ പരിശീലനം, പ്രതിമാസ സ്റ്റൈപ്പന്‍ഡ്/ഹോസ്റ്റല്‍ അലവന്‍സ്, ലംപ്സം ഗ്രാന്റ്, സൗജന്യ ഉച്ചഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങള്‍ പ്രവേശനം നേടുന്നവര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പൊന്നാനി (0494 2664170), പാണ്ടിക്കാട് (0483 2780895), കേരളാധീശ്വരപുരം (9895844648) എന്നീ നമ്പറുകളില്‍ ലഭ്യമാണ്.
- Log in to post comments