Post Category
തീരദേശ മേഖലകളിലെ ഭക്ഷ്യവിതരണം അവലോകനം: യോഗം ജൂലൈ 29 ന്
തീരദേശ മേഖലകളിലെ ഭക്ഷ്യവിതരണം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും നിലവിലുള്ള ഭക്ഷ്യവിതരണ സംവിധാനം പരിശോധിക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നേതൃത്വത്തില്‍ തിരൂര്‍ നഗരസഭ കാര്യാലയത്തിലെ ആര്യാടന്‍ മുഹമ്മദ് സ്മാരക ഹാളില്‍ ജൂലൈ 29 ന് ഉച്ചയ്ക്ക് 2.30 ന് അവലോകന യോഗം ചേരും. വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍, ഫിഷറീസ് ജില്ലാ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, ദേശീയ ഭക്ഷ്യഭദ്രതാ നിയമ വിഭാഗം ഗോഡൗണ്‍ ചുമതലക്കാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉച്ചഭക്ഷണ പദ്ധതി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments