Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ: പ്രൊവിഷണൽ അലോട്ട്മെന്റ്

ബാച്ചിലർ ഓഫ് ഡിസൈൻ 2026-27 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ജൂലൈ 30നകം അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസൽ  സർട്ടിഫിക്കറ്റുകളുമായി ഹാജരായി പ്രവേശനം നേടണം. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2809/2026

date