സെന്‍സസ് 2027 ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്: ജില്ലാ കലക്ടര്‍
സെന്‍സസ് 2027മായി ബന്ധപ്പെട്ട വിവരശേഖരണം പൂര്‍ത്തീകരണത്തിലേക്കെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആദ്യഘട്ടമായ വീടുകളില്‍നിന്നുള്ള വിവരശേഖരണത്തില്‍ 97.42 ശതമാനം വീടുകളിലും പ്രക്രിയപൂര്‍ത്തീകരിച്ചതായി അറിയിച്ചു.
കരുനാഗപ്പള്ളി, പരവൂര്‍ നഗരസഭകളില്‍പൂര്‍ത്തിയായി. ഇനിയും പൂര്‍ത്തിയാക്കാനുള്ള ചാര്‍ജ് ഓഫീസര്‍മാര്‍ എത്രയുംവേഗം അതുനടത്തണം, പോര്‍ട്ടലില്‍ അപ്ലോഡ്‌ചെയ്തവിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പാക്കണമെന്നും ഓര്‍മിപ്പിച്ചു. ജൂലൈ 29 നുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കണം. സാങ്കേതികപ്രശനങ്ങള്‍ നേരിടുന്ന ഇടങ്ങളില്‍ ഉദ്യോഗസ്ഥ ഏകോപനം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാര്‍, അഡിഷണല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments