Skip to main content

ഫാർമസി ഓപ്ഷൻ നൽകാം

സംസ്ഥാനത്തെ ഫാർമസി കോഴ്സിലേയ്ക്കുള്ള  2026-27 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു.  ഈ ഘട്ടത്തിൽ  വിദ്യാർഥികൾക്ക് ഫാർമസി കോഴ്സിലേയ്ക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം. സർക്കാർ /സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലേയ്ക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ക്ഷണിക്കുന്നത്. 2026 - 2027 അധ്യയന വർഷത്തിലെ ഫാർമസി  കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർഥികൾക്ക് ജൂലൈ 31 വൈകിട്ട് 4 വരെ www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in .

പി.എൻ.എക്‌സ്. 2818/2026

date