Post Category
കരട് കേരള എയ്‌റോസ്‌പേസ് ഇൻഡസ്ട്രിയൽ നയം: നിർദേശങ്ങൾ അറിയിക്കാം
ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെയും വ്യോമയാനം, പ്രതിരോധം എന്നീ മേഖലകളിലെയും വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ച കേരള സ്‌പെയ്‌സ് പാർക്കുമായി (കെസ്‌പെയ്സ്) ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച കരട് കേരള എയ്‌റോസ്‌പേസ് ഇൻഡസ്ട്രിയൽ നയം (ഇംഗ്ലീഷിലും മലയാളത്തിലും) https://kspace.kerala.gov.in/draft-policies ൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് ആയതിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനുള്ള സൗകര്യം വെബ്‌പേജിൽ ലഭ്യമാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആഗസ്റ്റ് 12 വരെ സമർപ്പിക്കാം. ലഭ്യമാകുന്ന നിർദേശങ്ങൾ സർക്കാർ തലത്തിൽ പരിശോധിച്ച ശേഷം സ്വീകാര്യമായവ കേരള എയ്‌റോസ്‌പേസ് ഇൻഡസ്ട്രിയൽ നയത്തിന്റെ അന്തിമരൂപത്തിൽ ഉൾപ്പെടുത്തും.
പി.എൻ.എക്‌സ്. 2819/2026
date
- Log in to post comments