Post Category
വാക്-ഇൻ ഇന്റർവ്യൂ
അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 5 രാവിലെ 10 ന് ആശുപത്രിയിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും. ബിഎസ്‌സി നഴ്സിങ്/ ജനറൽ നഴ്സിങ് യോഗ്യതയും നഴ്സിങ് കൗൺസിൽ രജസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആശുപത്രിയിൽ നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0475-2273560.
പി.എൻ.എക്‌സ്. 2822/2026
date
- Log in to post comments