Post Category
ത്രിവത്സര എൽ.എൽ.ബി പ്രവേശനം– 2026: അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം
2026-27 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി കോഴ്‌സിലേക്കുളള പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ ഉണ്ടെങ്കിൽ അവ തിരുത്തുന്നതിനുമുളള അവസരം ജൂലൈ 30 വൈകിട്ട് 5 വരെ ലഭിക്കും. അപേക്ഷയിൽ ന്യൂനതകൾ ഉളള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ www.cee.kerala.gov.in ൽ അപ്‌ലോഡ് ചെയ്യണം. ഫോൺ: 0471-2332120, 2338487.
പി.എൻ.എക്‌സ്. 2824/2026
date
- Log in to post comments