അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധപ്പെടുത്തും
ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം പാലക്കാട് മലപ്പുറം,കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച് 120 താത്ക്കാലിക ബാച്ചുകളിലെ സീറ്റുകളും ഉൾപ്പെടുത്തി വേക്കൻസി സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി ലഭിച്ച അപേക്ഷകൾ പരിഗണിച്ചുള്ള ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് ജൂലൈ 29 ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകത്തക്കവിധം പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലെ 'TRANSFER ALLOT_RESULTS' എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്‌മെന്റ് ലെറ്റർ എടുത്ത് നൽകേണ്ടതുമാണ്. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കണം. യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ കോഴ്‌സിൽ പ്രവേശനം നേടണം. ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും ജൂലൈ 30 ന് പ്രസിദ്ധീകരിക്കും.
പി.എൻ.എക്‌സ്. 2825/2026
- Log in to post comments