Skip to main content

സർക്കാർ ലോ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം; ഉത്തരവ് ഇന്ന് (ജൂലൈ 29) കൈമാറും

സർക്കാർ നിയമ കലാലയങ്ങളിലേക്ക് പുതുതായി നിയമിതരായ അസിസ്റ്റന്റ് പ്രൊഫസർമാർക്കുള്ള നിയമന ഉത്തരവ് (ജൂലൈ 29ന്) മുഖ്യമന്ത്രി വി.ഡി. സതീശൻ കൈമാറും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോജി എം. ജോൺ അധ്യക്ഷത വഹിക്കും.

കേരളത്തിലെ സർക്കാർ ലോ കോളേജുകളിലെ നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുന്നതിന് ഈ നിയമനങ്ങൾ സഹായകരമാകും. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടത്തിയത്.

പി.എൻ.എക്‌സ്. 2829/2026

date