Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന NPPMBI പ്രോജക്ടിലെ അനസ്തേഷ്യോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. യോഗ്യത അനസ്തേഷ്യോളജിയിൽ എംഡി/ഡിഎൻബി, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. മേൽ പറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 6 ന് ഉച്ചയ്ക് 2 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ എത്തിച്ചേരണം.

പി.എൻ.എക്‌സ്. 2831/2026

date