Post Category
മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം: ഭിന്നശേഷി വിഭാഗക്കാർക്കുള്ള പരിശോധന നടത്തും
സംസ്ഥാനത്തെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കായി മെയ് 20 മുതൽ മെയ് 23 വരെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ വച്ച് മെഡിക്കൽ ബോർഡ് നടത്തപ്പെട്ടിരുന്നു. മേൽ മെഡിക്കൽ ബോർഡിൽ ഹാജരാകാൻ സാധിക്കാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ, ഓഗസ്റ്റ് മാസം ആദ്യ വാരം തിരുവനന്തപുരത്ത് നടക്കുന്ന മെഡിക്കൽ ബോർഡിൽ ഹാജരാകാൻ താല്പര്യമുള്ള പക്ഷം ജൂലൈ 31 വൈകുന്നേരം 5 ന് മുൻപായി ceekinfo.cee@kerala.gov.in ൽ മുഖേന അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in .
പി.എൻ.എക്‌സ്. 2832/2026
date
- Log in to post comments