എം.ടെക് കോഴ്സ് രജിസ്ട്രേഷൻ
കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) നടത്തുന്ന എം.ടെക് (വർക്കിംഗ് പ്രൊഫഷണൽസ്) M.tech in Traffic and Transportation Engineering, M.tech in Thermal Science, M.tech in Control Systems എന്നീ സായാഹ്ന കോഴ്‌സ്/പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന പ്രോസ്‌പെക്ടസിൽ പറയും പ്രകാരം യോഗ്യതയുള്ള ബി.ടെക്/ എ.എം.ഐ.ഇ/ എ.എം.ഐ.ഇ.ടി.ഇ ബിരുദധാരികളായ വിദ്യാർത്ഥികൾ ആഗസ്റ്റ് 3 ന് മുൻപ് കോളേജ് വെബ്‌സൈറ്റ് മുഖേന റെജിസ്റ്റർ ചെയ്യണം. അപേക്ഷാ ഫീസ് 1000 (ആയിരം രൂപ മാത്രം), പട്ടിക ജാതി/പട്ടിക വർഗ വിദ്യാർഥികൾക്ക് 500 (അഞ്ഞൂറ് രൂപ മാത്രം) കോളേജിന്റെ പേരിലുള്ള SBI അക്കൗണ്ടിൽ (Account No.67372082824, IFSCSBIN0070268) ഒടുക്കി രസീത് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പക്ഷം ലിസ്റ്റിൽ ഉൾപെട്ട വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും പ്രോസ്‌പെക്ടസിൽ പരാമർശിച്ചിട്ടുള്ള അനുബന്ധ രേഖകളുമായി ആഗസ്റ്റ് 6 രാവിലെ 10ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : https://www.cet.ac.in , 0471-2998391, 9447205324, 9809276363.
പി.എൻ.എക്‌സ്. 2833/2026
- Log in to post comments