Skip to main content

പാർലമെന്ററി സ്റ്റഡീസ്: രണ്ടാം ബാച്ചിന് തുടക്കം

ആദ്യ ബാച്ചിലെ ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) [ K-LAMPS (P.S.)) വിഭാഗം നടത്തിവരുന്ന പി.ജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി സ്റ്റഡീസ് എന്നിവയുടെ ആദ്യ ബാച്ചിലെ റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും രണ്ടാമത് ബാച്ചിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം വിഭാഗം സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവർക്കുള്ള പുരസ്‌കാര വിതരണവും ജൂലൈ 29 ഉച്ചയ്ക്ക് 2.30ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അധ്യക്ഷത വഹിക്കും.

പി.എൻ.എക്‌സ്. 2834/2026

date