ജില്ലാതല അറിയിപ്പുകൾ
ജില്ലാതല ഓണാഘോഷത്തിന് പരിപാടി അവതരിപ്പിക്കാൻ അവസരം
സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് ആഗസ്റ്റ് 22 മുതൽ 30 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം. താൽപ്പര്യമുള്ള കലാകാരന്മാർക്കും കലാ സമിതികൾക്കും അപേക്ഷ സമർപ്പിക്കാം. ഡി.ടി.പി.സിയുടെ വെബ്സൈറ്റായ dtpckannur.com ൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൽടെക്സ്, കണ്ണൂർ -670002 എന്ന വിലാസത്തിൽ ആഗസ്ത് നാലിനകം നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. ഫോൺ: 8330858604.
യോഗ പരിശീലകരുടെ ഒഴിവ്
കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്‌കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന യോഗ പരിശീലനത്തിലേക്ക് രണ്ട് യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിഎൻവൈഎസ് (ബാച്ചിലർ ഓഫ് നാച്ചുറോപ്പതി ആൻ്റ് യോഗിക് സയൻസ്) ബിരുദമോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ യോഗ അസോസിയേഷൻ/സ്പോർട്‌സ് കൗൺസിലിൻ്റെ അംഗീകാരം ഉള്ളവരോ ആയിരിക്കണം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ എന്നിവ സഹിതം ആഗസ്ത് അഞ്ചിന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്തോഫീസിൽ ഇൻ്റർവ്യൂവിന് എത്തണം. ഫോൺ: 04602-240230.
ഫാമിലി കൗൺസിലർ
കണ്ണൂർ റൂറൽ ജില്ലയിൽ 2026-2027 വർഷത്തെ ജെൻഡർ അവയർനെസ്സ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം താൽകാലികാടിസ്ഥാനത്തിൽ ഒരു ഫാമിലി കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷത്തെ കൗൺസിലിങ്ങ് യോഗ്യതയും ഉള്ള വനിതകൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ആഗസ്ത് അഞ്ചിനുള്ളിൽ ധർമശാലയിലുള്ള ജില്ല പോലീസ് ഓഫീസിൽ പ്രവർത്തിച്ച് വരുന്ന സി-ബ്രാഞ്ച് ഡിവൈഎസ്‌പി ഓഫീസിൽ അപേക്ഷ ലഭിക്കണം.
ഡിപ്ലോമ എഞ്ചിനീയറിംഗ് സ്പോട്ട് അഡ്മിഷൻ
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ 2026-27 അദ്ധ്യയന വർഷം ത്രിവത്സര ഡിപ്ലോമ എഞ്ചിനിയറിംഗ് ഒന്നാം വർഷ കോഴ്‌സുകളിലെ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടത്തുന്നു. നിലവിൽ റാങ്ക് ലിസ്റ്റിലെ എല്ലാ വിദ്യാത്ഥികൾക്കും സ്പോട്ട് അഡ്‌മിഷനിൽ പുതുതായി അപേക്ഷ സമർപ്പിക്കുവാൻ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. സ്ട്രീം ഒന്ന് കമ്പ്യൂട്ടർ, ഇലക്ട്രോണിക്‌സ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന ജനറൽ വിഭാഗത്തിലും വിവിധ സംവരണ വിഭാഗത്തിലുമായി അപേക്ഷിച്ച മുഴുവൻ പേരും ജൂലൈ 31 നും സ്ട്രീം രണ്ട് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജെൻറ് കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്ന ജനറൽ വിഭാഗത്തിലും വിവിധ സംവരണ വിഭാഗത്തിൽ അപേക്ഷിച്ച മുഴുവൻ പേരും ആഗസ്ത് ഒന്നിനും രാവിലെ ഒമ്പത് മുതൽ 10 വരെയുള്ള സമയത്തിനുള്ളിൽ കോളേജിൽ വന്ന് സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെവിവരം www.polyadmission.org ൽ ലഭ്യമാണ്. ഫോൺ: 04672211400, 9496690222, 9446771690.
ഇ-ചലാൻ അദാലത്ത്
മോട്ടോർ വാഹന വകുപ്പും കണ്ണൂർ റൂറൽ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ചലാൻ അദാലത്ത് ജൂലൈ 29 ന് രാവിലെ 10 മുതൽ 4 വരെ തളിപ്പറമ്പ് ആർടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ നടത്തും. അദാലത്തിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കൗണ്ടറുകൾ പ്രവർത്തിക്കും. എടിഎം ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ ഗൂഗിൾപേ പോലുള്ള യുപിഐ ആപ്പ് വഴിയോ ആണ് പിഴയടയ്ക്കാൻ സാധിക്കുക.
സീറ്റൊഴിവ്
വിനോദസഞ്ചാര വകുപ്പിൻ്റെ കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മാനേജ്‌മെൻ്റ് സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2026-27 അദ്ധ്യായന വർഷം ഫുഡ് & ബിവറേജ് സർവ്വീസ് കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. തത്സമയ പ്രവേശനത്തിന് താൽപര്യമുള്ള വിദ്യാർത്ഥികൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9895880075, 0497 2706904.
സ്പോട്ട് അഡ്മിഷൻ
ഐ എച്ച് ആർ ഡി യുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബി.കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്ത് മൂന്ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി കോളേജിൽ ലഭിക്കണം. ഫോൺ: 8547005048, 9847007177.
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെൻ്റർ കണ്ണൂരിൻ്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ജൂലൈ 30 ന് രാവിലെ 10 മുതൽ 12 വരെ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഡ്രാഫ്റ്റ്സ്മാൻ, ഡ്രാഫ്റ്റ്സ്‌മാൻ ട്രെയ്‌നി, ക്വാളിറ്റി കൺട്രോൾ സ്റ്റാഫ്, ഹെൽപ്പർ, പഞ്ജകർമ തെറാപ്പിസ്റ്റ്, അക്കൗണ്ടൻ്റ് തുടങ്ങിയ വിവിധ തസ്തികകളിലായാണ് ഒഴിവുകൾ.
എസ് എസ് എൽ സി, പ്ലസ് ടു, ബി ഫാം (ആയുർവേദ), ബി എസ് സി (കെമിസ്ട്രി, ബോട്ടണി, ഫുഡ് സയൻസ്), പഞ്ജകർമ & ആയുർവേദ നേഴ്‌സിംഗ്/ ആയുർവേദ മസാജ് തെറാപ്പി, ഐ ടി ഐ/ ഡിപ്ലോമ (സിവിൽ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ രണ്ട് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം എത്തണം.
ഫോൺ: 04972703130.
സ്റ്റാളിന് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്തിൻ്റെ 162/27 നമ്പർ പദ്ധതി പ്രകാരം കണ്ണൂർ പോലീസ് മൈതാനത്ത് വെച്ച് ആഗസ്ത് 13 മുതൽ 25 വരെ നടത്തുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉല്പന്ന പ്രദർശന വിപണന മേളയിൽ സ്റ്റാൾ ആവശ്യമുള്ള കണ്ണൂർ ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്പാദന യൂണിറ്റുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കായും ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. അപേക്ഷകൾ ആഗസ്ത് അഞ്ചിന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ലഭിക്കണം. ഫോൺ: 0497 - 2700928.
ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. പ്ലസ്‌ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്‌സുകൾ ചെയ്യുന്നതിലൂടെ ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും.
ഫോൺ: 7994449314.
ഐ.ടി.ഐയിൽ സീറ്റൊഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ കിഴിലുള്ള കോഴിക്കോട് ജില്ലയിലെ തൂണേരി ഐ.ടി.ഐയിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ ട്രേഡിലേക്ക് 2026-28 അദ്ധ്യയന വർഷം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ട്രെയിനികളുടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ നേരിട്ട് ഹാജരായി പ്രവേശനം ഉറപ്പുവരുത്തണം. എസ് സി/എസ് ടി/ഒഇസി ട്രെയിനികൾക്ക് സൗജന്യ പാഠപുസ്തകം, പോഷകാഹാരം, ഉച്ചഭക്ഷണം, യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ്, സ്റ്റൈപൻഡ്, ലംപ്സംഗ്രാൻഡ്, ഹോസ്റ്റൽ അലവൻസ് എന്നിവ ലഭിക്കും. ഫോൺ: 9447228499, 9947177285, 9539382634.
പോളി റെഗുലർ ഡിപ്ലോമ സ്പോട്ട് അഡ്‌മിഷൻ
പയ്യന്നൂർ വനിത പോളിടെക്‌നിക് കോളേജിൽ റെഗുലർ ഡിപ്ലോമ സ്പോട് അഡ്‌മിഷൻ ജൂലൈ 30 ന് സ്ഥാപനത്തിൽ വച്ചു നടക്കും. ആൺകുട്ടികൾക്കുംപങ്കെടുക്കാം. സംവരണസീറ്റുകളിൽ മുഴുവൻ അപേക്ഷകരെയും പരിഗണിച്ചശേഷവും ഒഴിവു വരുന്ന സീറ്റുകളിലേക്ക് ജനറൽ വിഭാഗത്തിൽ ഉള്ളവരെ പരിഗണിക്കും. ഇതിന് ശേഷവും സീറ്റുകൾ ഒഴിവ് വരികയാണെകിൽ അതിലേക്ക് ജൂലൈ 31ന് സ്പോട് അഡ്മിഷൻ നടത്തും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പുതുതായി അപേക്ഷ നൽകാം. വിശദമായ സമയക്രമത്തിന് polyadmission.org സന്ദർശിക്കണം. ഫോൺ:
9895019821, 9495573560.
അധ്യാപക നിയമനം
നടുവിൽ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ 2026-27 അദ്ധ്യയന വർഷം വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് താത്കാലിക അദ്ധ്യാപകനെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് സ്കൂൾ ഓഫീസിൽ ആഗസ്ത് ഒന്നിന് രാവിലെ 10.30 ന് എത്തണം. ഫോൺ: 9400006493, 04602 251091.
ഡിസിഎ & എസ്പി സ്പോട്ട് അഡ്മിഷൻ
കണ്ണപുരത്തെ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി.രണ്ടു വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്രവേശനം ലഭിക്കാൻ ജൂലൈ 29 വരെ https://gci.polyadmission.org എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഈ കോഴ്സിലൂടെ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ഓഫീസ് ഓട്ടോമേഷൻ, പ്രോഗ്രാമിംഗ്, ബിസിനസ് മാനേജ്മെൻറ്, ഇന്റർനെറ്റ് സാങ്കേതികവിദ്യകൾ തുടങ്ങി മേഖലകളിൽ പ്രായോഗിക പരിശീലനം നേടാം. ഫോൺ: 0497 2861819.
കുടുംബശ്രീ 'അമൃതം കർക്കിടകം' ആരോഗ്യ ഭക്ഷ്യമേള
കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ 'അമൃതം കർക്കിടകം' എന്ന പേരിൽ പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. ജൂലൈ 29 മുതൽ ആഗസ്‌റ്റ് 4 വരെ കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന മേളയിൽ ആരോഗ്യപരമായ കർക്കിടക വിഭവങ്ങളും നാട്ടിൻപുറങ്ങളിലെ പാരമ്പര്യ ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യും.
കർക്കിടക മാസത്തിൻ്റെ ആരോഗ്യ പ്രാധാന്യം മുൻനിർത്തി വിവിധ കുടുംബശ്രീ സംരംഭക യൂണിറ്റുകൾ തയ്യാറാക്കുന്ന കഞ്ഞി, ഔഷധച്ചമ്മന്തികൾ, ആയുർവേദ ഉൽപ്പന്നങ്ങൾ, നാട്ടുവൈദ്യ വിഭവങ്ങൾ എന്നിവ മേളയുടെ ആകർഷണങ്ങളായിരിക്കും.
'ജനങ്ങൾക്കൊപ്പം' പദ്ധതിയുമായി ലീഗൽ മെട്രോളജി വകുപ്പ്
സംസ്ഥാന സർക്കാരിൻ്റെ 100 ദിന പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് 'ജനങ്ങൾക്കൊപ്പം' എന്ന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കീഴിലും ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ പുനഃ പരിശോധന ക്യാമ്പ് ആരംഭിക്കും. കണ്ണൂർ താലൂക്കിലെ ഫ്ലാഗ്ഓഫ് ജൂലൈ 29-ന് രാവിലെ 10 മണിക്ക് ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ അമ്പലപ്പുറത്ത് വെച്ച് ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ. കെയും തലശ്ശേരി താലൂക്കിലെ ഫ്ലാഗ് ഓഫ് 31ന് രാവിലെ 10 മണിക്ക് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് വി.കെ സനോജ് എംഎൽഎയും നിർവഹിക്കും.
ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്മെൻ്റ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെന്റ്റ് പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. ഫോൺ: 9846033001, 0471 2570471.
എൻട്രൻസ് പരിശീലനം
2027 ലെ നീറ്റ്/ജെ.ഇ.ഇ പ്രവേശന പരീക്ഷ പരിശീലനത്തിന് പട്ടികവർഗ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കന്നതിനായി പ്ലസ് ടു സയൻസിൽ മികച്ച മാർക്ക് ലഭിച്ചവരിൽ നിന്നും പട്ടികവർഗവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഏറ്റവും യോഗ്യരായ 100 പേരെ തിരഞ്ഞെടുത്ത് 2027 ലെ മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിലേക്കായി സംസ്ഥാനത്തെ മികച്ച പരിശീലന സ്ഥാപനങ്ങൾ മുഖേന ദീർഘകാലത്തെ പ്രത്യേക പ്രവേശന പരീക്ഷ പരിശീലന പരിപാടി നടത്തും. വിദ്യാർത്ഥികൾ പേര്, വിലാസം, ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്തു താമസിച്ചു പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം എന്നിവ ഇവ വെള്ളക്കടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിൻ്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷ സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ആഗസ്ത് ഏഴിന് അഞ്ച് മണിക്ക് മുൻപായി ബന്ധപ്പെട്ട പ്രൊജക്റ്റ് ഓഫീസർ/ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർമാർക്ക് ലഭ്യമാക്കണം. ഫോൺ: 0471-2304594, 0471-2303229.
ഡിപ്ലോമ കോഴ്സുകൾ
കണ്ണൂർ ഗവ. വനിത ഐ.ടി.ഐ യിൽ ഐ എം സി ആഭിമുഖ്യത്തിൽ പത്താം മുതൽ ക്ലാസ്സ് യോഗ്യത ഉളളവർക്കു തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്ട്രേഷൻ & കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് & കോർപ്പറേറ്റ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 8301098705.
കുറഞ്ഞ പലിശയിൽ വായ്പ സൗകര്യം
ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വയംപര്യാപ്തതയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമങ്ങളിലൂടെ വിവിധ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള വ്യക്തികൾക്ക് ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഓട്ടോറിക്ഷ/ഗുഡ്‌സ് കാരിയർ ഉൾപ്പെടെ എല്ലാവിധ ടാക്സി വാഹനങ്ങൾ വാങ്ങുന്നതിനും 3 മുതൽ 5 വർഷം വരെ തിരിച്ചടവ് കാലാവധിയിൽ 5.5% മുതൽ 8% വരെ പലിശനിരക്കിൽ ഉദ്യോഗസ്‌ഥ/വസ്തു ജാമ്യത്തിൻ്റെ അടിസ്‌ഥാനത്തിലാണ് വ്യക്തിഗത വായ്‌പകൾ നൽകുന്നത്. മൈക്രോഫിനാൻസ് പദ്ധതിയിലൂടെ കുടുംബശ്രീയും സി.ഡി.എസ്-ന് 5% മുതൽ 7% വരെ പലിശ നിരക്കിൽ മൂന്ന് കോടി രൂപ വരെ വായ്‌പ അനുവദിക്കും. സി.ഡി.എസ്-ന് കീഴിലുള്ള എസ്.എച്ച്.ജി-കൾക്ക് 20 ലക്ഷം രൂപ വരെ വായ്‌പ ലഭ്യമാണ്. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 3 മുതൽ 8% വരെ പലിശനിരക്കിൽ വിദ്യാഭ്യാസ വായ്‌പയും നൽകും.
കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്ക് പരിധിയിലെ അപേക്ഷകർ അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോർപ്പറേഷൻ്റെ കണ്ണൂർ പാറക്കണ്ടിയിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497 2706196, 2706197 വെബ്സൈറ്റ്: www.ksbcdc.com
ഗസ്റ്റ് ഇൻസ്ട്രക്ടർ
പിണറായി ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ നിലവിലുള്ള ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമനം ലഭിക്കുന്നതിന് ഇൻറർവ്യൂ നടത്തുന്നു. ഇഡബ്ല്യുഎസ് വിഭാഗത്തിൽപെട്ടവർ (ഇവരുടെ അഭാവത്തിൽ വിശ്വകർമ/എൽസി/എഐ/എസ് സി/മുസ്ലിം/ഈഴവ, തിയ്യ, ബില്ലവ എന്നീ ക്രമത്തിൽ പരിഗണിക്കും) ജൂലൈ 31 ന് രാവിലെ 11 മണിക്ക് കമ്പനിമെട്ടയിലുള്ള പിണറായി ഗവ ഐ.ടി.ഐ ഓഫീസിൽ യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി ഇൻറർവ്യൂവിൽ പങ്കെടുക്കണം.
യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്/ബിരുദം അല്ലെങ്കിൽ അതേ വിഷയത്തിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും മൂന്ന് വർഷം പ്രവൃത്തി പരിചയവും. ഫോൺ: 0490 2384160.
സീറ്റൊഴിവ്
കൂത്തുപറമ്പ് ഗവ. ഐടിഐ യിൽ ഫിറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് എന്നീ ട്രേഡുകളിൽ വനിതകൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾ ജൂലൈ 31 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് എത്തണം
- Log in to post comments