Skip to main content

പള്ളിപ്പാട് ഐ.ടി.ഐ യിൽ സ്പോട്ട് അഡ്മിഷൻ

 
പള്ളിപ്പാട് ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ ആഗസ്റ്റ് ഒന്നിനു 14 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്.  ഉയർന്ന പ്രായപരിധിയില്ല.  അടിസ്ഥാന യോഗ്യത എസ്എസ്എൽസി പാസ്സ്.  അവസാന തീയതി ജൂലൈ 30 വൈകുന്നേരം അഞ്ച് മണി. ഫോൺ : 0479 2406072, 9995248672, 9947997383.

(പിആർ/എഎൽപി/1529)

date