Post Category
*മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്* *ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന*
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഉരുള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് പുത്തുമലയിലെ ഹൃദയ ഭൂമിയില്‍ ജൂലൈ 30ന് രാവിലെ ഒന്‍പതിന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ഹൃദയ ഭൂമിയില്‍ അനുസ്മരണവും സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ദുരന്തബാധിതരെയും കുടുംബാംഗങ്ങളെയും കല്‍പ്പറ്റയില്‍ നിന്ന് പുത്തുമലയിലേക്കും തിരികെ കല്‍പ്പറ്റയിലേക്കും എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസുകള്‍ നടത്തും.
date
- Log in to post comments