Skip to main content

ഭക്ഷ്യ ലഭ്യത ഉറപ്പ വരുത്തും: സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ വി രമേശന്‍

റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയുമുള്ള ഭക്ഷണ വിതരണം, സ്‌കൂള്‍ ഉച്ചഭക്ഷ പദ്ധതി, മത്സ്യബന്ധന മേഖലയിലുള്ള ആളുകളുടെ ഭക്ഷ്യ ലഭ്യത തുടങ്ങിയവ ഉറപ്പ വരുത്തുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ വി രമേശന്‍ പറഞ്ഞു. തീരദേശ മേഖലയിലെ ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി തിരൂര്‍ താലൂക്കില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ വി രമേശന്റെ അധ്യക്ഷതയില്‍  യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍  കമ്മീഷന്‍ സംതൃപ്തി രേഖപ്പെടുത്തി. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ് കുമാര്‍.കെ.കെ, തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ മനോജ് കുമാര്‍ കെ സി, സീനിയര്‍ സൂപ്രണ്ട് അബ്ദുല്‍ ഗഫൂര്‍ കെ, ജൂനിയര്‍ സൂപ്രണ്ട് ഷാജിമോന്‍, ഐ.സി.ഡി.എസ്  ജില്ലാ പ്രോഗ്രാം ഓഫീസര്‍ ധന്യ, വിദ്യാഭ്യാസ വകുപ്പ് ജില്ലാ നൂണ്‍ മീല്‍ ഓഫീസര്‍ സംഗീത,
തുടങ്ങിയവര്‍ പങ്കെടുത്തു

date