Skip to main content

പാനല്‍ ഫൊട്ടോഗ്രഫര്‍/വിഡിയോഗ്രഫര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പാനല്‍ ഫോട്ടോഗ്രഫര്‍/വിഡിയോഗ്രഫര്‍  തസ്തികകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്റ്റ് 6. ജില്ലയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് അവസരം. ക്രിമിനല്‍പശ്ചാത്തലമുള്ളവരോ, കേസില്‍പ്പെട്ടവരോ, ശിക്ഷിക്കപ്പെട്ടവരോ, ആരോപണവിധേയരോ ആകരുത്. അപേക്ഷകര്‍ താമസപരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റും കേസുകള്‍ ഇല്ലെന്ന രേഖയും അപേക്ഷയോടൊപ്പം ഹാജരാക്കണം. അസല്‍ രേഖകളുടെ പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കരാര്‍ ഫൊട്ടോഗ്രഫര്‍ തസ്തിക (യോഗ്യതകള്‍):  ഡിജിറ്റല്‍ എസ്.എല്‍.ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വൈഫൈ ക്യാമറ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിലോ പത്രങ്ങളിലോ ഫോട്ടോഗ്രഫറായി ജോലിചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും.
കരാര്‍ വീഡിയോഗ്രഫര്‍ തസ്തിക(യോഗ്യതകള്‍): പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം.  ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ ഡ്രൈവിംഗ് ലൈസന്‍സും സ്വന്തമായി വാഹനവുമുള്ളവരാകണം. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധഉപകരണങ്ങളും, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ്പും, സെര്‍വറിലേക്ക് ദൃശ്യങ്ങള്‍ തത്സമയം അയക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ ഒരുവര്‍ഷത്തെ പരിചയമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിലോ ഇലക്ട്രോണിക് വാര്‍ത്താമാധ്യമങ്ങളിലോ വിഡിയോഗ്രഫി/വിഡിയോ എഡിറ്റിംഗ് രംഗത്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് വാര്‍ത്താശേഖരണ സൗകര്യങ്ങള്‍, ലൈവ് വീഡിയോ ട്രാന്‍സ്മിഷന്‍, ബാക്ക്പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും.
പേര്, മേല്‍വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷയും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നേരിട്ടോ തപാല്‍മാര്‍ഗമോ സമര്‍പിക്കാം. വിലാസം-ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം, പിന്‍-691013. ഫോണ്‍: 0474 2794911.
 

 

date