Post Category
നവീകരിച്ച ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്
കൊല്ലം സിവില്‍ സ്റ്റേഷന് അമ്മച്ചി വീട് ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന നവീകരിച്ച ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന് ( ജൂലൈ 31ന്). രാവിലെ 10ന് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് വനിതാ ശിശു വികസന, ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ആദ്യ വില്പന മേയര്‍ എ കെ ഹഫീസ് നിര്‍വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി ത്യാഗരാജന് അധ്യക്ഷനാകും. ഡിവിഷന് കൗണ്‍സിലര്‍ എം ശശികല റാവു, കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ ഐ ലൈലാ മോള്, സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജെ ശോഭന, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ നൗഷാദ് കുട്ടി, കണ്‍സ്യൂമര്‍ഫെഡ് ജില്ലാ ഓപ്പറേഷന് മാനേജര്‍ ആര് ശ്യാം തുടങ്ങിയവര്‍ പങ്കെടുക്കും
date
- Log in to post comments