Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലാ പഞ്ചായത്ത് 2026-27 വര്‍ഷം നടപ്പിലാക്കുന്ന 'കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ - ഉപകരണങ്ങളുടെ മെയിന്റനന്‍സിനുള്ള ധനസഹായം' പദ്ധതിയില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞതും ഗ്രമപഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ, ഇടുക്കി ജില്ല എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷകള്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍ നിന്നോ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 228160, 9496456464.

 

date