Post Category
ബാഗുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
കുടുംബശ്രീ സംഘടിപ്പിക്കുന്ന തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണ സംസ്ഥാനതല പരിപാടി 'ജനഗല്‍സ 2026', ആനിമേറ്റര്‍ ബ്രിഡ്ജ് കോഴ്‌സ് അധ്യാപക സംഗമം എന്നിവയോടനുബന്ധിച്ച് 750 ബാഗുകള്‍ (ബാക്ക് പാക്ക്) വിതരണം ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ടെന്‍ഡര്‍ ഫോമുകള്‍ ഓഗസ്റ്റ് നാലു വരെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ ഓഫീസില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ മലപ്പുറം കളക്ടറേറ്റിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2733470.
date
- Log in to post comments