Skip to main content

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി

​ശക്തമായ കാറ്റിനും മഴയ്ക്കും ജാഗ്രതാ നിർദേശമുള്ളതിനാലും ആലപ്പുഴ ജില്ലയിൽ  നാളെ ഓറഞ്ച് അലേർട്ട് 
  പ്രഖ്യാപിച്ച സാഹചര്യത്തിലും, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31, വെള്ളിയാഴ്ച) ജില്ലാ കളക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

date