Skip to main content

കണ്ണൂര്‍ പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. ഇതിനായി യോഗ്യതയുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി പ്രൊഫഷണല്‍ നിലവാരത്തിലുള്ള ഡിജിറ്റല്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആവരുത്. ഇത് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അഭിമുഖ സമയത്ത് ഹാജരാക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2026 ആഗസ്റ്റ് 7 നകം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂര്‍ണമല്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും. കൂടിക്കാഴ്ച്ചയുടെയും പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പാനല്‍ തയ്യാറാക്കുക. 

വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍-2 . ഫോണ്‍: 0497 2700231. ഇ-മെയില്‍ kannurdio@gmail.com.
 

date