Skip to main content

പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഓഗസ്റ്റ് ഏഴ്

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് സേവനം. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വീഡിയോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കുന്നര്‍ക്ക് ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോഗ്രാഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യത അഭിലഷണീയം. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ കാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വാര്‍ത്ത വീഡിയോകള്‍ അതിവേഗം എഡിറ്റ് ചെയ്ത് നല്‍കാന്‍ കഴിയണം.
ഡിജിറ്റല്‍ എസ്.എല്‍.ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് കാമറ ഉപയോഗിച്ച്  ഹൈ റെസല്യൂഷന്‍ വാര്‍ത്താചിത്രം എടുക്കാന്‍ കഴിവുള്ളവരെയാണ് ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് പരിഗണിക്കുന്നത്. വൈഫൈ  കാമറയുള്ളവര്‍ക്കും  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ജോലി ചെയ്തവര്‍ക്കും മുന്‍ഗണന.
പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്/പാസ്പോര്‍ട്ട്) പകര്‍പ്പ്, ഫോട്ടോഗ്രാഫര്‍ പാനലിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ മുമ്പ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കില്‍ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷയും അനുബന്ധ രേഖകളും 2026 ഓഗസ്റ്റ് ഏഴ് വൈകിട്ട് അഞ്ചിനുള്ളില്‍ പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരില്‍നിന്ന് അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദ വിവരം കലക്ടറേറ്റിലെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍-0468 2222657.

 

date