നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് ബോധവല്‍ക്കരണ കാമ്പയിന്‍
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മൈ ഭാരത്, കാതോലിക്കേറ്റ് കോളജിലെ എന്‍.എസ്.എസ് യൂണിറ്റും 14 (കെ) ബറ്റാലിയന്‍ എന്‍.സി.സി യൂണിറ്റും സംയുക്തമായി 'നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത്' ദേശീയ ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നാളെ (ഓഗസ്റ്റ് ഒന്ന്) രാവിലെ 10ന് കാതോലിക്കേറ്റ് കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ. റെനി പി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. മൈ ഭാരത് പത്തനംതിട്ട ജില്ല യൂത്ത് ഓഫീസര്‍ ഗോപിക കൃഷ്ണ അധ്യക്ഷയാകും. 14 (കെ) എന്‍.സി.സി ബറ്റാലിയന്‍ പ്രതിനിധി ക്യാപ്റ്റന്‍ ജിജോ കെ. ജോസഫ്, കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ വിനോദ് മുളമ്പുഴ, മുന്‍ നെഹ്‌റു യുവകേന്ദ്ര ജില്ല യുവജന ഉപദേശക സമിതി അംഗം കെ. ഹരിപ്രസാദ്, ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവ് ഷിജിന്‍ വര്‍ഗീസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. തോമസ് എബ്രഹാം എന്നിവര്‍ പങ്കെടുക്കും.
- Log in to post comments